കടകംപള്ളി ഭൂമി തട്ടിപ്പില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ അട്ടിമറിക്കപ്പെട്ടു

Update: 2018-05-15 17:21 GMT
Editor : Jaisy

കേസില്‍ ഉള്‍പ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍, സലിം രാജ് എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നും വ്യാജ ആധാരണങ്ങളും തണ്ടപ്പേരും റദ്ദാക്കണമെന്നുമുള്ള സിബിഐ നിര്‍ദ്ദേശമാണ് നടപ്പിലാകാത്തത്

Full View

കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ അട്ടിമറിക്കപ്പെട്ടു. കേസില്‍ ഉള്‍പ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍, സലിം രാജ് എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നും വ്യാജ ആധാരങ്ങളും തണ്ടപ്പേരും റദ്ദാക്കണമെന്നുമുള്ള സിബിഐ നിര്‍ദ്ദേശമാണ് നടപ്പിലാകാത്തത്. നടപടി ആവശ്യപ്പെട്ട് സിബിഐ സര്‍ക്കാരിന് അയച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

Advertising
Advertising

കടകംപള്ളിയില്‍ ഭൂമി തട്ടിപ്പിന് സലിം രാജിനെക്കൂടാതെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സഹായമുണ്ടായിരുന്നതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതില്‍ ഗുരുതര ക്രമക്കേടുകള്‍ കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടപടിയെടുക്കണമെന്ന് കാണിച്ച സിബിഐ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 26ന് ഡിജിപി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, രജിസ്ട്രേഷന്‍ ഐജി എന്നിവര്‍ക്ക് കത്തയച്ചു. സിബിഐ എടുക്കണമെന്നാവശ്യപ്പെട്ട നടപടി ഇവയാണ്. മുന്‍ അഡിഷണല്‍ തഹസില്‍ദാര്‍ ജി.വി ഹരിഹരന്‍ നായര്‍, മുന്‍ വില്ലേജ് ഓഫീസര്‍ പി.എന്‍ സുബ്രഹ്മണ്യന്‍ പിള്ള, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജ് എന്നിവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ കടുത്ത നടപടിയെടുക്കുക. സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തതുള്‍പ്പെടെ തട്ടിപ്പ് സംഘത്തിന്റെ എല്ലാ വ്യാജ ആധാരണങ്ങളും റദ്ദാക്കുക. തട്ടിപ്പുകാര്‍ വാജമായുണ്ടാക്കിയ 3587 എന്ന തണ്ടപ്പേരും അതിന്റെ ട്രാന്‍സ്ഫര്‍ ഓഫ് രജിസ്റ്ററിയും റദ്ദാക്കുക. കൂടാതെ വ്യാജ ആധാരം തയാറാക്കി നല്‍കിയ ആധാരമെഴുത്തുകാരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ കത്തയച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതില്‍ സുബ്രഹ്മണ്യന്‍ പിള്ള വിരമിക്കുകയും ചെയ്തു. വ്യാജ ആധാരങ്ങളും തണ്ടപ്പേരും റദ്ദാക്കാത്തത് യഥാര്‍ഥ ഭൂഉടമകളുടെ കരം സ്വീകരിക്കുന്നതിന് തടസമായും നില്‍ക്കുകയാണ്. ഭൂമി തട്ടിപ്പില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. ഈ നടപടി വൈകിയതിന് എന്ത് കാരണമാണ് സര്‍ക്കാരിന് പറയാനാവുക.

ഭൂമി തട്ടിപ്പില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സി ബി ഐ ആവശ്യപ്പെട്ടത്. ഈ നടപടി വൈകിയതിന് എന്ത് കാരണമാണ് സര്‍ക്കാരിന് പറയാനാവുക.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News