കാര്യപ്രാപ്തിയില്ലാത്ത മന്ത്രിമാരെ ഒഴിവാക്കണമെന്ന് സിപിഎം സമ്മേളനത്തില്‍ വിമര്‍ശം
Update: 2018-05-16 19:49 GMT
കാസര്‍കോട് നിന്നുള്ള പ്രതിനിധികളാണ് വിമശനം ഉന്നയിച്ചത്. നേതാക്കളുടെ ബന്ധുക്കളെക്കുറിച്ചുയരുന്ന ആരോപണങ്ങളില്‍
കാര്യപ്രാപ്തിയില്ലാത്ത മന്ത്രിമാരെ ഒഴിവാക്കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം. കാസര്‍കോട് നിന്നുള്ള പ്രതിനിധികളാണ് വിമശനം ഉന്നയിച്ചത്. നേതാക്കളുടെ ബന്ധുക്കളെക്കുറിച്ചുയരുന്ന ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം വേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അതേസമയം സമ്മേളന റിപ്പോർട്ട് ചോർന്നതിൽ കോടിയേരി അതൃപ്തി രേഖപ്പെടുത്തി. വാട്സാപ് വഴി റിപ്പോർട്ട് ഫോട്ടോ എടുത്ത് നൽകുന്ന നടപടി ശരിയല്ല. റിപ്പോർട്ട് ചോർന്നത് പാർട്ടി പരിശോധിക്കുമെന്നും കോടിയേരി സമ്മേളനത്തിൽ പറഞ്ഞു.