വോട്ടര്‍മാരെ തേടി ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് സ്ഥാനാര്‍ഥികള്‍

Update: 2018-05-17 11:09 GMT
Editor : admin
വോട്ടര്‍മാരെ തേടി ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് സ്ഥാനാര്‍ഥികള്‍

എറണാകുളം, തൃപ്പുണിത്തുറ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബുവും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജും പൊങ്കാലയിടല്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് നിശബ്ദ പ്രചാരണത്തിന് തുടക്കം കുറിച്ചത്.

Full View

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് മിക്ക സ്ഥാനാര്‍ഥികളും നിശബ്ദ പ്രചാരണം സജീവമാക്കുന്നത്. എറണാകുളം, തൃപ്പുണിത്തുറ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബുവും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജും പൊങ്കാലയിടല്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് നിശബ്ദ പ്രചാരണത്തിന് തുടക്കം കുറിച്ചത്.

രാവിലെ ഏഴ് മണിക്ക് തന്നെ കൊച്ചി മേയര്‍ സൌമിനി ജെയ്നൊപ്പം കെ ബാബു പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തിലെത്തി. ജയത്തിനായി മനസ് നിറഞ്ഞൊരു പ്രാര്‍ഥന.

ഇതേ സമയം തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജും പൊങ്കാലയിടുന്ന സ്ത്രീകളെ കണ്ട് വോട്ടഭ്യര്‍ഥിക്കാന്‍ ക്ഷേത്രത്തിലെത്തി..

ഇനി ജയം മനസിലുറപ്പിച്ച് പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ഥിക്കല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News