കേന്ദ്രത്തിനെതിരായ ചില വിമര്‍ശങ്ങള്‍ വായിക്കാതെ ഗവര്‍ണറുടെ നയപ്രഖ്യാപനം

Update: 2018-05-21 13:17 GMT
കേന്ദ്രത്തിനെതിരായ ചില വിമര്‍ശങ്ങള്‍ വായിക്കാതെ ഗവര്‍ണറുടെ നയപ്രഖ്യാപനം
Advertising

ഫെഡറലിസത്തെ മറികടന്ന് കേന്ദ്രം ഇടപെട്ടുവെന്ന പരാമര്‍ശം ഒഴിവാക്കി. കേന്ദ്രഇടപെടല്‍ സംസ്ഥാനത്തെ അസ്വസ്ഥപ്പെടുത്തുവെന്ന നയപ്രസംഗത്തിലെ പരാമര്‍ശവും അദ്ദേഹം വായിക്കാതെ വിട്ടു

നയപ്രഖ്യാപനത്തിലെ കേന്ദ്ര സർക്കാരിനെതിരായ ചില പരാമർശങ്ങൾ ഗവർണർ വായിക്കാതെ വിട്ടത് വിവാദമായി. കേന്ദ്രം ഫെഡറൽ സംവിധാനം അട്ടിമറിക്കുന്നുവെന്ന പരാമർശമാണ് ഗവർണർ വായിക്കാതെ വിട്ടുകളഞ്ഞത്. ചില വർഗീയ സംഘടനകൾ സംസ്ഥാനത്ത് വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ചുവെന്ന പരാമർശവും ഗവർണർ വായിച്ചില്ല. സംസ്ഥാനത്തിനെതിരെ ദേശീയതലത്തിൽ നടന്ന പ്രചാരണത്തെയും ജിഎസ്ടിയും നോട്ടു നിരോധവും ഉൾപ്പടെയുളള കേന്ദ്ര നയങ്ങളെയും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വിമർശിച്ചു.

Full View

ഫെഡറലിസത്തെ അട്ടിമറിച്ച് സംസ്ഥാന സർക്കാറിനെ മറികടന്നുകൊണ്ട് ജില്ലാഭരണാധികാരികളുമായും തദ്ദേശ സ്ഥാപനങ്ങളുമായും നേരിട്ട് ഇടപെടാനുളള കേന്ദ്രസർക്കാറിന്‍റെ പ്രവണത നമ്മെ അസ്വസ്ഥമാക്കുന്നുവെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രത്തിനെതിരായ പ്രധാന വിമർശം. എന്നാൽ ഈ ഭാഗം വായിക്കാൻ ഗവർണർ തയ്യാറായില്ല. ചില വർഗീയ സംഘടനകൾ സംസ്ഥാനത്ത് വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ചുവെന്ന വിമർശവും നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും സംസ്ഥാന വർഗീയ ലഹളകളൊന്നും ഉണ്ടായിട്ടില്ലെന്ന് മാത്രമാണ് ഗവർണർ വായിച്ചത്.

അതേസമയം സംസ്ഥാനത്തിനെതിരെ ദേശീയതലത്തിൽ സംഘപരിവാർ സംഘടനകൾ നടത്തിയ പ്രചാരണങ്ങളെ ഗവർണർ വിമർശിച്ചു.
ജിഎസ്ടിയും നോട്ട് നിരോധവുമുൾപ്പെടെയുളള കേന്ദ്രനയങ്ങൾ സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുവെന്നും ഗവർണര്‍ കുറ്റപ്പെടുത്തി.

Full View
Tags:    

Similar News