ഓടുന്ന ട്രെയിന്‍ വീടാക്കിയ കുടുംബത്തിന് സഹായഹസ്തവുമായി മഞ്ജു വാര്യര്‍
സഞ്ചരിക്കുന്ന ട്രെയിനില്‍ ജീവിച്ച കുടുംബത്തിന് ഇനി വാടകവീട്ടില്‍ താമസം. നടി മഞ്ജു വാര്യരാണ് ഇവരെ വാടക വീട്ടിലേക്ക് മാറ്റിയത്.
സഞ്ചരിക്കുന്ന ട്രെയിനില്‍ ജീവിച്ച കുടുംബത്തിന് ഇനി വാടകവീട്ടില്‍ താമസം. നടി മഞ്ജു വാര്യരാണ് ഇവരെ വാടക വീട്ടിലേക്ക് മാറ്റിയത്. ഹരിപ്പാട് സ്വദേശി പ്രസാദും കുടുംബവും ട്രെയിനില്‍ താമസിക്കുന്ന വിവരം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആലപ്പുഴ തീരദേശപാതയിലോടുന്ന പാസഞ്ചര്‍ ട്രെയിനുകളില്‍ താമസിച്ചിരുന്ന ഈ കുടുംബത്തിനി വാടകവീട്ടില്‍ സ്വസ്ഥമായി ഉറങ്ങാം. സര്‍ക്കാര്‍ ഭൂമിനല്‍കിയാല്‍ വീടൊരുക്കാനും മഞ്ജുവാര്യര്‍ സന്നദ്ധത അറിയിച്ചു. കുടുംബത്തിന്റെ വാര്‍ത്ത പുറത്ത് വന്നതോടെ വിദേശങ്ങളില്‍ നിന്നടക്കം വിവിധഭാഗങ്ങളില്‍ നിന്ന് സഹായവാഗ്ദാനമുണ്ടായി. ഈ കുടുംബത്തിന്റെ സംരക്ഷണത്തിന് മുന്‍കയ്യെടുക്കുമെന്ന് സ്ഥലം എംഎല്‍എയും പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയും ഉറപ്പ് നല്‍കി.
സിനിമാതാരങ്ങളായ സുരേഷ്‌ഗോപി, ശ്രീനിവാസന്‍ തുടങ്ങി നിരവധിപേര്‍ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസമേറ്റെടുക്കാനും നിരവധിപേര്‍ മുന്നേട്ട് വന്നു. കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ സഹായനിധിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഹരിപ്പാട് എസ്ബിടി ശാഖയിലാണ് അക്കൌണ്ട് തുറന്നിരിക്കുന്നത്. സഹായം നല്‍കാനാഗ്രഹിക്കുന്നവര്‍ക്ക് ഇതിലേക്ക് സഹായം നല്‍കാവുന്നതാണ്.
SBT Harippadu
67366765296 ifsc cod. SBTR0001010