ഇടുക്കിയിലെ സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് ജനയുഗം
Update: 2018-05-24 21:02 GMT
ഇടുക്കിയിലെ സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍ പേജില്‍ ലേഖനം.
ഇടുക്കിയിലെ സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍ പേജില്‍ ലേഖനം. കയ്യേറ്റക്കാരെ വെള്ളപൂശാനുള്ള ശ്രമത്തിന് ജനപ്രതിനിധി തന്നെയാണ് നേതൃത്വം നല്‍കുന്നതെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എയെ ലക്ഷ്യമാക്കി ലേഖനം കുറ്റപ്പെടുത്തുന്നു. ഇത്തരം നിലപാടുകള്‍ ഇടത് കുപ്പായമണിഞ്ഞവര്‍ക്ക് ഭൂഷണമല്ലന്നും പറയുന്നു.
കയ്യേറ്റം ഒഴിപ്പിക്കാനുള്ള റവന്യൂമന്ത്രി ഇ ചന്ദ്രേശഖരന്‍റെ നടപടികളെ കേരളം പ്രശംസിക്കുമ്പോഴാണ് ഉദ്യോഗസ്ഥരെ വാടക ഗുണ്ടകളെ വിട്ട് ഒരു വിഭാഗം ആക്രമിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നുണ്ട്.