ഒരു വര്‍ഷം കൊണ്ട് ആരോഗ്യവത്തായ രാഷ്ട്രീയ സംസ്‌ക്കാരം കാഴ്ച്ചവെക്കാനായെന്ന് മുഖ്യമന്ത്രി

Update: 2018-05-24 07:58 GMT
Editor : Subin
ഒരു വര്‍ഷം കൊണ്ട് ആരോഗ്യവത്തായ രാഷ്ട്രീയ സംസ്‌ക്കാരം കാഴ്ച്ചവെക്കാനായെന്ന് മുഖ്യമന്ത്രി

നോട്ട് നിരോധം, റേഷന്‍ ലഭ്യതക്കുറവ് അടക്കമുള്ള വിഷമഘട്ടങ്ങളെ നല്ല രീതിയില്‍ മറികടക്കാന്‍ സാധിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ആരോഗ്യവത്തായ രാഷ്ട്രീയ സംസ്‌കാരം കാഴ്ചവെക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ രീതിയില്‍ വ്യാപരിക്കുന്നവര്‍ക്ക് രാഷ്ട്രീയ ക്ഷാകര്‍ത്താക്കളില്ല എന്നുറപ്പാക്കി. രാഷ്ട്രീയ സംസ്‌കാരത്തിന്റെ ശുദ്ധീകരണമാണ് ചുരുങ്ങിയ കാലം കൊണ്ട് നടന്നതെന്നും ഇടതുസര്‍ക്കാരിന്റെ ആദ്യവാര്‍ഷികത്തെ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ചിലര്‍ക്ക് അഭിമാനമുണ്ട്, ചിലര്‍ക്ക് പരിഭ്രാന്തിയും. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിട്ടാണ് മുന്നോട്ട് പോകുന്നത്. നവകേരളം പടുത്തുയര്‍ത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകും. രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വികസനം പ്രാവര്‍ത്തികമാക്കും. മതനിരപേക്ഷ, വികസിത കേരളം സൃഷ്ടിക്കുന്നതിന് മുന്‍തൂക്കം നല്‍കി. ഗെയില്‍ പദ്ധതി ഉടന്‍ നടപ്പാക്കും. സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണിത്.

ഇതുവരെ സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉണ്ടായിട്ടില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ അഭിമാനിക്കാം. 1900 കോടിയുടെ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്തു. നോട്ട് നിരോധം, റേഷന്‍ ലഭ്യതക്കുറവ് അടക്കമുള്ള വിഷമഘട്ടങ്ങളെ നല്ല രീതിയില്‍ മറികടക്കാന്‍ സാധിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News