സിപിഎം സമ്മേളനത്തില്‍ കണ്ണൂര്‍ അക്രമങ്ങളും വ്യക്തിപൂജയും ചര്‍ച്ചയാകും

Update: 2018-05-24 03:17 GMT
Editor : Subin
സിപിഎം സമ്മേളനത്തില്‍ കണ്ണൂര്‍ അക്രമങ്ങളും വ്യക്തിപൂജയും ചര്‍ച്ചയാകും

ജില്ലാ സമ്മേളനങ്ങളില്‍ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശം ഉണ്ടായതിന് പിന്നാലെ കണ്ണൂരില്‍ കൊലപാതകം നടന്നതോടെ സര്‍ക്കാരും വെട്ടിലായി.

സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കെ ശുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിയിലായത് സി പി എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കി. മുഖ്യമന്ത്രി നേരിട്ട് സമാധാനയോഗം വിളിച്ചിട്ടും കണ്ണൂരില്‍ തുടര്‍ച്ചയായി അക്രമം ഉണ്ടാകുന്നതില്‍ പിണറായി വിജയനും, പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും അതൃപ്തിയുണ്ട്. പി ജയരാജനെതിരെ ഉയര്‍ന്ന വ്യക്തിപൂജ വിവാദവും ചര്‍ച്ചയാകും.

Full View

തുടര്‍ച്ചയായി രാഷ്ട്രീയ അക്രമങ്ങളും, കൊലപാതകങ്ങളും ഉണ്ടായതോടെയാണ് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി കണ്ണൂരില്‍ സമാധാനയോഗം വിളിച്ചത്. യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത് സമാധാനം പുനസ്ഥാപിക്കാനായിരിന്നു ധാരണ. എന്നാല്‍ തീരുമാനമെടുത്ത് കുറച്ച് നാളുകള്‍ക്ക് ശേഷം കണ്ണൂരില്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ ഉണ്ടാകുന്നതില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്.

Advertising
Advertising

ജില്ലാ സമ്മേളനങ്ങളില്‍ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശം ഉണ്ടായതിന് പിന്നാലെ കണ്ണൂരില്‍ കൊലപാതകം നടന്നതോടെ സര്‍ക്കാരും വെട്ടിലായി. കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിയാലതോടെ നേതൃത്വവും പ്രതിസന്ധിയിലായി. തുടര്‍ച്ചയായി അക്രമങ്ങള്‍ ഉണ്ടാകുന്നതില്‍ മുഖ്യമന്ത്രിക്കുള്ള അതൃപ്തി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. അത് കൊണ്ട് തന്നെ നാളെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ കണ്ണൂരിലെ പാര്‍ട്ടിക്കെതിരെ വിമര്‍ശം ഉയര്‍ന്ന് വന്നേക്കും.

കണ്ണൂര്‍ ജില്ല സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ മുഖ്യമന്ത്രി കടുത്ത വിമര്‍ശങ്ങള്‍ ഉന്നയിച്ചത് സംസ്ഥാന സമ്മേളത്തില്‍ ആവര്‍ത്തിക്കപ്പെട്ടേക്കും പി ജയരാജനെതിരെ ഉയര്‍ന്ന വ്യക്തി പുജ വിവാദം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാന നേതൃത്തിന്റെ നിലപാടിനെതിരെ കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശം ഉന്നയിക്കാന്‍ സാധ്യതയുണ്ടെങ്കിലും മറ്റ് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ നേതൃത്വത്തിന്റെ തീരുമാനത്തെ അനുകൂലിചേക്കും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News