ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രിയുടെ സമീപനങ്ങളും പ്രചാരണായുധമാകുന്നു

Update: 2018-05-25 07:33 GMT
Editor : Jaisy
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രിയുടെ സമീപനങ്ങളും പ്രചാരണായുധമാകുന്നു

കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കുന്ന കാര്യത്തിലടക്കം മുഖ്യമന്ത്രി വിവേചനം കാട്ടുന്നതായാണ് പ്രതിപക്ഷത്തിന്റെ പ്രചാരണം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ചയാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി സ്വീകരിക്കുന്ന സമീപനങ്ങളും പ്രചാരണായുധമാകുന്നു. കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കുന്ന കാര്യത്തിലടക്കം മുഖ്യമന്ത്രി വിവേചനം കാട്ടുന്നതായാണ് പ്രതിപക്ഷത്തിന്റെ പ്രചാരണം.

മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാതിരുന്നത് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിലെ ജനവിധിയെ സ്വാധീനിക്കുന്നതില്‍ നിര്‍ണായകമാവുമെന്ന പ്രചരണത്തിന് തുടക്കമിട്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. പിന്നീട് അത് യുഡിഎഫിന്റെ പ്രധാന പ്രചരണവിഷയമായി മാറുകയാണ്. കണ്ണൂരിന് പുറമേ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട്ടിലും മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നില്ല. ഇതിന് സമാനമായ മറ്റ് സംഭവങ്ങളും എണ്ണി പറഞ്ഞാണ് എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന യുഡിഎഫ് പ്രചാരണം.

യുഡിഎഫിന് പിന്നാലെ ബിജെപിയും പ്രചരണ രംഗത്ത് സമാന വിഷയങ്ങള്‍ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ മാഹി കൊലപാതകത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പിടിയിലായത് ബിജെപിക്കും തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ നിലപാടിനെ ന്യായികരിക്കാന്‍ സിപിഎം നേതൃത്വത്തിനും വല്ലാതെ പാടുപെടേണ്ടി വരുന്നുവെന്നതാണ് പ്രചാരണ രംഗത്തെ വസ്തുത.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News