പി ടി തോമസിന് സ്ഥലജലവിഭ്രമം ഉണ്ടായെന്ന് മുഖ്യമന്ത്രി; മര്യാദക്ക് സംസാരിക്കാന്‍ മുഖ്യമന്ത്രി ശീലിക്കണമെന്ന് പ്രതിപക്ഷം

Update: 2018-05-25 10:20 GMT
Editor : admin

മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പിടി തോമസാണ് അവതരിപ്പിച്ചത്.

Full View

പി ടി തോമസിന് സ്ഥലജലവിഭ്രമം ഉണ്ടായെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രകോപിതരായി. മര്യാദക്ക് സംസാരിക്കാന്‍ മുഖ്യമന്ത്രി ശീലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശവും പ്രതിപക്ഷത്തിന്‍റെ രോഷപ്രകടനവും അരങ്ങേറിയത്.

Advertising
Advertising

മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പിടി തോമസാണ് അവതരിപ്പിച്ചത്. സ്വാഭാവിക രീതിയിലുള്ള സ്ഥലംമാറ്റം മാത്രമാണ് നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. അന്യായമായ നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടി കണക്കിലെടുത്ത് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി പറയുന്നതു പോലെയല്ല കാര്യങ്ങളെന്നും വ്യാപകമായ സ്ഥലം മാറ്റം നടന്നിട്ടുണ്ടെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി വാക്ക് നല്‍കിയതിനാല്‍ ഇറങ്ങിപോകുന്നില്ലെന്നും അറിയിച്ചു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News