സഹകരണ മേഖലയിലെ പ്രതിസന്ധി: എല്‍ഡിഎഫ് രാപ്പകല്‍ സമരം തുടങ്ങി

Update: 2018-05-26 19:35 GMT
Editor : Sithara
സഹകരണ മേഖലയിലെ പ്രതിസന്ധി: എല്‍ഡിഎഫ് രാപ്പകല്‍ സമരം തുടങ്ങി

സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

Full View

സഹകരണ ബാങ്കുകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക കേന്ദ്രങ്ങളില്‍ നടക്കുന്ന സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ന്യൂജനറേഷന്‍ ബാങ്കുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ നീക്കം നടത്തുന്നതെന്ന് വൈക്കം വിശ്വന്‍ ആരോപിച്ചു. നാളെ രാവിലെ 10 മണിവരെയാണ് സമരം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News