നേതാക്കള്‍ക്കിടയില്‍ സ്ഥാനാര്‍ഥി മോഹം കൂടുന്നുവെന്ന് സിപിഎം സംഘടനാരേഖ

Update: 2018-05-26 07:55 GMT
Editor : admin
നേതാക്കള്‍ക്കിടയില്‍ സ്ഥാനാര്‍ഥി മോഹം കൂടുന്നുവെന്ന് സിപിഎം സംഘടനാരേഖ

വടക്കാഞ്ചേരിയിലെ തോല്‍വിക്ക് കാരണം നേതാക്കളുടെ സ്ഥാനാര്‍ഥി മോഹമാണ്. കെ പി എ സി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ...

Full View

നേതാക്കള്‍ക്കിടയില്‍ സ്ഥാനാര്‍ഥി മോഹം കൂടുന്നുവെന്ന് സിപിഎം സംഘടനാരേഖ. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ സ്ഥാനാര്‍ഥി മോഹവുമായി രംഗത്തുവരുന്നു. പ്ലീന തീരുമാനങ്ങള്‍ രേഖയിലാണ് പരാമര്‍ശങ്ങള്‍. വടക്കാഞ്ചേരിയിലെ തോല്‍വിക്ക് കാരണം നേതാക്കളുടെ സ്ഥാനാര്‍ഥി മോഹമാണ്. കെ പി എ സി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കലാപമുയര്‍ത്തി. കൊല്ലത്തും പത്തനംതിട്ടയിലും സ്ഥാനാര്‍ഥി മോഹം പ്രകടമായി. കായംകുളത്തെയും കോന്നിയിലെയും കാര്യം രേഖയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. നേതാക്കള്‍ക്കിടയിലെ ജീര്‍ണത അണികളിലേക്കും പടരുന്നുണ്ട്.

വിഭാഗീയത നിലനില്‍ക്കുന്നായും സംഘടനാരേഖ കുറ്റപ്പെടുത്തുന്നു.കൊല്ലത്തും ആലപ്പുഴയിലും വിഭാഗീയത നില നില്ക്കുന്നുണ്ട്.വിഭാഗീയതയില്‍ നിന്ന് മോചനം നേടാത്തവര്‍ നേതാക്കളിലും അണികളിലുമുണ്ട്. ജില്ലാ കേന്ദ്രങ്ങള്‍ക്ക് ഈ ദൌര്‍ബല്യം പരിഹരിക്കാനായില്ല ഇത് പരിഹരിക്കാന്‍ നേതൃത്വം സത്വര നടപടിയെടുക്കണമെന്നും സംഘടനാ രേഖ നിര്‍ദേശമുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News