ചീങ്കണ്ണിപ്പാറയില്‍ സംയുക്ത പരിശോധന; ആര്‍ടിഒ നോട്ടീസ് നല്‍കി

Update: 2018-05-26 22:24 GMT
Editor : Muhsina
ചീങ്കണ്ണിപ്പാറയില്‍ സംയുക്ത പരിശോധന; ആര്‍ടിഒ നോട്ടീസ് നല്‍കി
Advertising

പിവി അന്‍വറിന്റെ പാര്‍ക്കില്‍ ചെക്ക് ഡാം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും. പിവി അന്‍വറിന്റെ ഭാര്യാ പിതാവ് അടക്കമുള്ളവര്‍ക്ക് പെരുന്തല്‍മണ്ണ ആര്‍ഡിഒ നോട്ടീസ് നല്‍കി..

പിവി അന്‍വറിന്റെ പാര്‍ക്കില്‍ ചെക്ക് ഡാം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും. ചീങ്കണ്ണിപ്പാറയിലാണ് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തുക. ഇത് സംബന്ധിച്ച് പിവി അന്‍വറിന്റെ ഭാര്യാ പിതാവ് അടക്കമുള്ളവര്‍ക്ക് പെരുന്തല്‍മണ്ണ ആര്‍ഡിഒ നോട്ടീസ് നല്‍കി. അനധികൃതമായാണ് ചെക്ക് ഡാം നിര്‍മ്മിച്ചതെന്ന പരാതിയെ തുടര്‍ന്ന് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News