ഗെയില്‍; സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക്, നിര്‍മാണം നിര്‍ത്തിവെക്കാതെ ചര്‍ച്ചക്കില്ലെന്ന് സമര സമിതി

Update: 2018-05-26 18:04 GMT
Editor : admin
ഗെയില്‍; സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക്, നിര്‍മാണം നിര്‍ത്തിവെക്കാതെ ചര്‍ച്ചക്കില്ലെന്ന് സമര സമിതി

ഈ മാസം ആറിന് സര്‍വ്വകക്ഷി യോഗം വിളിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍, സമരക്കാര്‍ എന്നിവരുമായി ചര്‍ച്ച

കോഴിക്കോട് എരഞ്ഞിമാവിൽ നടക്കുന്ന ഗെയിൽ വിരുദ്ധ സമരത്തിൽ ഒത്തുതീർപ്പിനൊരുങ്ങി സർക്കാർ. വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീൻ തിങ്കളാഴ്ച സർവ്വകക്ഷി യോഗം വിളിച്ചു. എന്നാൽ ഗെയിൽ നിർമ്മാണ പ്രവര്‍ത്തനം നിർത്തിവെക്കാതെ യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ഗെയിൽ വിരുദ്ധ സമര സമിതി.

Full View

ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ കഴിഞ്ഞ ഒരു മാസമായി എരഞ്ഞിമാവിൽ ഗെയിൽ വിരുദ്ധ സമരം തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സമരം സംഘർഷത്തിലേക്ക് നീങ്ങി. സമരം ശക്തമാകുന്നതിനിടെയാണ് സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് കലക്ട്രേറ്റിലാണ് യോഗം. രാഷ്ട്രീയക്കാർ, ഗെയിൽ പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികൾ, സമരസമിതി പ്രവർത്തകർ തുടങ്ങിയവരെയാണ് യോഗത്തിന് വിളിച്ചിട്ടുള്ളത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ഗെയിൽ നിർത്തി വെക്കാതെ ഒരു സമവായ ചർച്ചയ്ക്കും തയ്യാറെല്ലന്ന നിലപാടിലാണ് സമര സമിതി.

അതിനിടെ തിരുവമ്പാടി എംഎൽഎ ജോർജ് എം തോമസ് ഗെയിൽ അധികൃതരുമായി ചർച്ച നടത്തി. സർക്കാർ നിശ്ചയിക്കുന്ന ഭൂമി വിലയുടെ 10% നൽകുമെന്ന് ഗെയിൽ ഡിജിഎം എം ബിജു വ്യക്തമാക്കി. സമരം കൂടുതൽ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. ഇക്കാര്യം ചർച്ച ചെയ്യാൻ സമിതി യോഗം ചേരും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News