കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

Update: 2018-05-26 08:06 GMT
കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

ലയനത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്

കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ലയനത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. നിലവിലുള്ള 60 ജനറല്‍ സെക്രട്ടറിമാരെ 25ആയി വെട്ടിച്ചുരുക്കിയേക്കും ഉന്നതാധികാര സമിതിയിലും ചില അഴിച്ചുപണികള്‍ നടക്കും. മാണിവിഭാഗവും ജോസഫ് വിഭാഗവും പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തിയേക്കുമെന്നാണ് സൂചന.

Full View

14 ജില്ല കമ്മിറ്റികളിലേയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയാണ് സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് കേരള കോണ്‍ഗ്രസ് കടന്നിരിക്കുന്നത്. ലയന സമയത്തെ ധാരണ പ്രകാരം ഇതുവരെ 65 ജനറല്‍ സെക്രട്ടറിമാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് 25ആയി വെട്ടിച്ചുരുക്കാനാണ് നിലവിലെ തീരുമാനം. ഉന്നതാധികാര സമിതിയിലും ചില മാറ്റങ്ങള്‍ ഉണ്ടായേക്കും. അങ്ങനെ വന്നാല്‍ ജോസഫ് വിഭാഗവും മാണി വിഭാഗവും പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തിയേക്കും. നിലവില്‍ എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളാണ് ജോസഫ് വിഭാഗത്തിന് മേല്‍ക്കയ്യുള്ളത്.

Advertising
Advertising

പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. നേതൃത്വത്തിലേക്ക് എത്താനുള്ള ജോസ് കെ മാണിയുടെ ശ്രമങ്ങളുടെ ഭാഗമായി പല ജില്ല കമ്മിറ്റികളിലും ചില നീക്കങ്ങള്‍ മാണി വിഭാഗം നടത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കൃത്യമായി ജോസഫ് വിഭാഗം തടയിടുകയും ചെയ്തിട്ടുണ്ട്. ആയതുകൊണ്ട് തന്നെ പാര്‍ട്ടി ചെയര്‍മാന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ തുടങ്ങിയ പദവികളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല. തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ചെങ്ങൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചയാകും.

Tags:    

Similar News