സിപിഎമ്മാണ് കൊലക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതെന്ന് എസ്ഡിപിഐ
Update: 2018-05-27 18:36 GMT
മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടിയാണ് വിദഗ്ധമായി കൊലപാതകം നടത്താന്‍ പരിശീലനം നല്‍കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടിയാണ് വിദഗ്ധമായി കൊലപാതകം നടത്താന്‍ പരിശീലനം നല്‍കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. കണ്ണൂരില്‍ ഉള്‍പ്പെടെ സിപിഎം നടത്തുന്ന കൊലപാതകങ്ങള്‍ ഇതിന് തെളിവാണ്. വേളത്ത് നടന്ന കൊലപാതകത്തിലെ പ്രതികളെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ടെന്നും പി അബ്ദുല്‍ ഹമീദ് കോഴിക്കോട്ട് പറഞ്ഞു.