ഗെയില്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ യുഡിഎഫ് ഏറ്റെടുക്കുമെന്ന് ചെന്നിത്തല
Update: 2018-05-28 01:54 GMT
മുക്കത്ത് അക്രമം ഉണ്ടാക്കിയത് പൊലീസെന്നും സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും ചെന്നിത്തല
ന്യായമായ സമരങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സമരങ്ങളോട് ഇടതുപക്ഷത്തിന് അലര്‍ജിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി . സമരങ്ങളെ പൊലീസ്അടിച്ചൊതുക്കുകയാണ് . മുക്കത്ത് അക്രമം ഉണ്ടാക്കിയത് പൊലീസാണ്. സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ യുഡിഎഫ് സമരം ഏറ്റെടുക്കും