അതിരപ്പിള്ളി പദ്ധതി: നിലപാടിലുറച്ച് പിണറായി

Update: 2018-05-28 15:38 GMT
Editor : admin
അതിരപ്പിള്ളി പദ്ധതി: നിലപാടിലുറച്ച് പിണറായി

പദ്ധതി നടപ്പാക്കുന്നത് എല്‍ഡ‍ിഎഫ് നേരത്തെ ചര്‍ച്ച ചെയ്തതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു

Full View

അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നടപ്പാക്കുന്നത് എല്‍ഡ‍ിഎഫ് നേരത്തെ ചര്‍ച്ച ചെയ്തതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. പദ്ധതി വെള്ളച്ചാട്ടത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുമോ എന്ന കാര്യത്തിലാണ് ചിലര്‍ ആശങ്കയറിയിച്ചത്. എന്നാല്‍ വെള്ളച്ചാട്ടത്തിന്റെ ഒഴുക്കിന് പദ്ധതി തടസ്സമാകില്ലെന്നാണ് കരുതുന്നതെന്നും പിണറായി വിജയന്‍.

ഇതേസമയം, മുല്ലപ്പെരിയാറില്‍ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് മാത്രമെ മുന്നോട്ട് പോകാനാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു‍. പുതിയ ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് ഒറ്റക്ക് തീരുമാനമെടുക്കാനാവില്ല. രണ്ട് സംസ്ഥാനങ്ങളും ഒരുമിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും പിണറായി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സിപിഐ രംഗത്തെത്തി. പ്രകടനപത്രികക്ക് പുറത്തുള്ള കാര്യങ്ങളില്‍ മന്ത്രിമാര്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമെ പ്രതികരിക്കാവൂവെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്ന വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാകാമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. അതിരപ്പിള്ളി വിഷയത്തില്‍ കാബിനെറ്റ് തീരുമാനമെടുത്തിട്ടില്ല. നയപരമായ കാര്യമായതിനാല്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ. കൂട്ടായ തീരുമാനമാകും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയുള്ളൂ എന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

ഇതേസമയം,

Tags:    

Writer - admin

contributor

Editor - admin

contributor

Similar News