സിപിഎമ്മിനെക്കാള്‍ കോണ്‍ഗ്രസാണ് എസ്എന്‍ഡിപിയെ ദ്രോഹിക്കുന്നതെന്ന് വെള്ളാപ്പള്ളി

Update: 2018-05-29 11:19 GMT
Editor : Jaisy
സിപിഎമ്മിനെക്കാള്‍ കോണ്‍ഗ്രസാണ് എസ്എന്‍ഡിപിയെ ദ്രോഹിക്കുന്നതെന്ന് വെള്ളാപ്പള്ളി

യോഗത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വി.എം സുധീരന്റെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും നമുക്ക് ജാതിയില്ലെന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്

Full View

സിപിഎമ്മിനെക്കാള്‍ കോണ്‍ഗ്രസാണ് എസ്എന്‍ഡിപി യൂണിയനെ ദ്രോഹിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. യോഗത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വി.എം സുധീരന്റെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും നമുക്ക് ജാതിയില്ലെന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി മീഡിയവണിനോട് പറഞ്ഞു. കോണ്‍ഗ്രസ് കൊല്ലത്ത് സംഘടിപ്പിക്കുന്ന നമുക്ക് ജാതിയില്ല പരിപാടി മുന്‍ കേന്ദ്ര മന്ത്രി വീരപ്പമൊയ്‌ലി ഉദ്ഘാടനം ചെയ്യും.

Advertising
Advertising

എസ്എന്‍ഡിപി യോഗം നേതൃത്വത്തിനെതിരെ സിപിഎം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം നിലപാടില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. എന്നാല്‍ യോഗത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തിവരുന്നത വെള്ളാപ്പളളി പറയുന്നു്. വിഎം സുധീരനടക്കമുള്ള ചില നേതാക്കള്‍ യോഗത്തെ തന്നെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഗുരുദര്‍ശനങ്ങള്‍ പങ്കുവയ്ക്കുന്നുവെന്ന വ്യജേന ജില്ലകള്‍ തോറും നമുക്ക് ജാതിയില്ലെന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ പേരില്‍ വോട്ട് പിടിച്ചവരാണ് നമുക്ക് ജാതിയില്ലെന്ന പേരില്‍ പരിപാടി സംഘടിപ്പിക്കാനിറങ്ങിയിരിക്കുന്നതെന്നും വെള്ളാപ്പളളി പരിഹസിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News