സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച് എംഎല്‍എ മാര്‍

Update: 2018-05-29 03:04 GMT
Editor : admin

നിയമ സഭാംഗങ്ങള്‍ തങ്ങളുടെയും കുടുംബത്തിന്റെയും സ്വത്ത് വിവരം സംബന്ധിച്ചു രണ്ടു വർഷത്തിലൊരിക്കൽ നിയമ സഭ സെക്രട്ടറിക്ക് സത്യവാങ്മൂലം നല്‍കുന്നതാണ്.

Full View

സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച് എംഎല്‍എ മാര്‍. നിയമ സഭാംഗങ്ങള്‍ തങ്ങളുടെയും കുടുംബത്തിന്റെയും സ്വത്ത് വിവരം സംബന്ധിച്ചു രണ്ടു വർഷത്തിലൊരിക്കൽ നിയമ സഭ സെക്രട്ടറിക്ക് സത്യവാങ്മൂലം നല്‍കുന്നതാണ്.

എന്നാല്‍ ഇത് പൊതുജനങ്ങളോട് വെളിപ്പെടുത്തന്നതിനോടാണ് എംഎൽഎ മാർ ഗവര്‍ണ്ണറെ വിസമ്മതം അറിയിച്ചത്. എൻ എ നെല്ലിക്കുന്ന് , കെ ടി ജലീൽ , ബിജിമോൾ, പി മാധവൻ, സി ദിവാകരൻ, കെ അച്യുതൻ , അബ്ദുൽ സമദ് സമദാനി എന്നിവര്‍ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി.

എന്നാല്‍ കോലിയക്കോട് കൃഷ്ണൻ നായർ, സി മമ്മൂട്ടി, കെ ബി ഗണേഷ് കുമാര്‍, പാലോട് രവി, കെ ശിവദാസൻ നായർ, കെ മുരളീധരൻ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താന്‍ തയ്യാറായില്ല. 128 എം എൽ എ മാർ ഗവർണ്ണറുടെ ഓഫീസിൽ നിന്നുള്ള കത്തിനോട് പ്രതികരിച്ചില്ല .

Tags:    

Writer - admin

contributor

Editor - admin

contributor

Similar News