പി ഗഗാര്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി, തൃശൂരില്‍ കെ രാധാകൃഷ്ണന്‍ തുടരും
സമവായ സ്ഥാനാര്‍ഥി എന്ന നിലയില്‍ സംസ്ഥാന കമ്മിറ്റിയാണ് ഗഗാറിന്റെ പേര് നിര്‍ദേശിച്ചത്. ജില്ലാ സെക്രട്ടറിയായിരുന്ന എസി മൊയ്തീന്‍ നിയമസഭയിലേക്ക് മത്സരിച്ചതിനെ തുടര്‍ന്നാണ് രാധാകൃഷ്ണന്‍ ആദ്യം ജില്ലാ സെക്രട്ടറിയായത്.
സി പി എം വയനാട് ജില്ലാ സെക്രട്ടറിയായി പി ഗഗാറിനെ തെരഞ്ഞെടുത്തു. സമവായ സ്ഥാനാര്‍ഥി എന്ന നിലയില്‍ സംസ്ഥാന കമ്മിറ്റിയാണ് ഗഗാറിന്റെ പേര് നിര്‍ദേശിച്ചത്. തൃശൂരില്‍ കെ രാധാകൃഷ്ണന്‍ തുടരും.
എം. ശശാങ്കന്‍, എന്‍ പ്രഭാകരന്‍ എന്നിവരുടെ പേരുകളാണ് വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടത്. ജില്ലയിലെ പ്രമുഖ നേതാവായ സി കെ ശശീന്ദ്രനാണ് എം ശശാങ്കനെ നിര്‍ദേശിച്ചത്. എന്നാല്‍ ഭൂരിഭാഗം അംഗങ്ങളും ഇതിനെ എതിര്‍ത്തു. ഒപ്പം എന്‍ പ്രഭാകരന്റെ പേരും ഒരു വിഭാഗം മുന്നോട്ടുവച്ചു. ഇതേതുടര്‍ന്നാണ് സമവായമെന്ന നിലയില്‍ പി. ഗഗാറിനെ സംസ്ഥാന കമിറ്റി നിര്‍ദേശിച്ചത്. പുതിയ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടെ 26 പേരുള്ള പുതിയ ജില്ലാ കമ്മിറ്റിയെയും കല്‍പറ്റയില്‍ നടക്കുന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെ രാധാകൃഷ്ണന്‍ തുടരും. മൂന്ന് ദിവസമായി തൃപ്രയാറില്‍ നടക്കുന്ന സമ്മേളനത്തില്‍ 45 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന എസി മൊയ്തീന്‍ നിയമസഭയിലേക്ക് മത്സരിച്ചതിനെ തുടര്‍ന്നാണ് രാധാകൃഷ്ണന്‍ സിപിഎം ജില്ലാ സെക്രട്ടറിയായത്.