ഓട്ടോ റിക്ഷയുമായി അനൂപ് ജേക്കബിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം

Update: 2018-05-29 18:37 GMT
Editor : admin
ഓട്ടോ റിക്ഷയുമായി അനൂപ് ജേക്കബിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം
Advertising

സാധാരണക്കാരുടെ വോട്ട് നേടാനുള്ള ശ്രമമാണെന്ന് തെറ്റിദ്ധരിക്കാന്‍ വരട്ടെ. ഓട്ടോറിക്ഷയാണ് അനൂപ് ജേക്കബിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ള ചിഹ്നം.

Full View

പിറവം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്‍റെ ഓട്ടോറിക്ഷാ പ്രചാരണം. സാധാരണക്കാരുടെ വോട്ട് നേടാനുള്ള ശ്രമമാണെന്ന് തെറ്റിദ്ധരിക്കാന്‍ വരട്ടെ. ഓട്ടോറിക്ഷയാണ് അനൂപ് ജേക്കബിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ള ചിഹ്നം. ജനകീയ ചിഹ്നം തന്നെ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് സ്ഥാനാര്‍ഥി.

കഴിഞ്ഞ ദിവസമാണ് അനൂപ് ജേക്കബിന് തെരഞ്ഞെടുപ്പ് ചിന്ഹം ലഭിച്ചത്. കിട്ടിയത് ഓട്ടോറിക്ഷ. എങ്കില്‍ പര്യടനം ആരംഭിക്കുന്നത് അതില്‍ തന്നെയാവട്ടെ എന്ന് അനൂപും കരുതി. മുല്ലപ്പൂവും മല്ലികയും പച്ചിലയും എല്ലാം വെച്ച് അലങ്കരിച്ച് പ്രവര്‍ത്തകര്‍ രാവിലെ തന്നെ റെഡി. ചിന്ഹമൊക്കെയാണെങ്കിലും ഓട്ടോയില്‍ കൈ വെക്കുന്നത് ആദ്യമായിട്ടാണ്. അതിന്‍റെ അങ്കലാപ്പും അന്പരപ്പും സ്ഥാനാര്‍ഥിയുടെ മുഖത്തുണ്ട്. ആദ്യമായി ഫസ്റ്റ് ഗിയര്‍ ഇട്ടപ്പോള്‍ ശ്രമം ഒന്ന് പാളുകയും ചെയ്തിരുന്നു.

തിരുവാങ്കുളം, ചോറ്റാനിക്കര ഡിവിഷനുകളിലാണ് ഇന്ന് അനൂപ് പര്യടനം നടത്തുന്നത്. ‌അലങ്കരിച്ച ഓട്ടോ പര്യടനത്തിനൊപ്പം സഞ്ചരിക്കും. ജനകീയ വാഹനമായ ഓട്ടോയ്ക്ക് സാധാരണക്കാരുടെ വോട്ട് ലഭിക്കുമെന്ന് തന്നെയാണ് അനൂപ് ജേക്കബിന്‍റെ പ്രതീക്ഷ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News