കോഴിക്കോട് മന്ത് രോഗ പ്രതിരോധം ഊര്‍ജ്ജിതം

Update: 2018-05-29 03:26 GMT
കോഴിക്കോട് മന്ത് രോഗ പ്രതിരോധം ഊര്‍ജ്ജിതം

കായക്കൊടിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.

കോഴിക്കോട് കായക്കൊടിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. പഞ്ചായത്തിലെ മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളികളുടെയും രക്തസാമ്പിള്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. മന്ത് രോഗം പ്രതിരോധിക്കാനുള്ള ഗുളികകള്‍ പ്രദേശത്ത് വിതരണം ചെയ്തു തുടങ്ങി.

Full View

കായത്തൊടി പഞ്ചായത്തിലെ 33 ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ കൂടുതലും ജാര്‍ഖണ്ഡ് സ്വദേശികളാണ്. മന്ത് രോഗം പടര്‍ത്തുന്ന ക്യൂലക്‌സ് കൊതുകുകളെ പ്രദേശത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഇതിനകം മരുന്ന് വിതരണം ചെയ്തിട്ടുണ്ട്. ഫൈലേറിയ വിരകളുടെ വളര്‍ച്ച തടയാനുള്ള മരുന്നുകളാണ് വിതരണം ചെയ്തിരിക്കുന്നത്. രോഗത്തിന്റെ വ്യാപനം തടയാന്‍ ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്.

പ്രദേശവാസികള്‍ക്കിടയില്‍ ബോധവല്‍കരണവും നടത്തുന്നുണ്ട്. അതേസമയം പഞ്ചായത്തും നടപടി ശക്തമാക്കി. അനധികൃതമായി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ നടപടി ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്. തൊഴിലാളികളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യവകുപ്പ് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള നടപടിയും ആരംഭിച്ചു.

Similar News