പ്രതിഷേധം കേരള മനസാക്ഷിയുടേത്; അതില്‍ കക്ഷിരാഷ്ട്രീയം കാണരുതെന്ന് വിഎസ്

Update: 2018-05-29 08:25 GMT
Editor : admin
പ്രതിഷേധം കേരള മനസാക്ഷിയുടേത്; അതില്‍ കക്ഷിരാഷ്ട്രീയം കാണരുതെന്ന് വിഎസ്

കരളലിയിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ക്ക് താന്‍ സാക്ഷിയായിട്ടുണ്ടെങ്കിലും ജിഷയുടെ അമ്മയോട് ആശ്വാസവാക്കുകള്‍ക്കായി താന്‍ ബുദ്ധിമുട്ടിയെന്ന്......

ജിഷയുടെ അതിക്രൂരമായ കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധം കേരള മനസാക്ഷിയുടേതാണെന്നും അതില്‍ ദയവുചെയ്ത് കക്ഷിരാഷ്ട്രീയം കലര്‍ത്തരുതെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഎസിന്‍റെ അഭ്യര്‍ഥന. കരളലിയിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ക്ക് താന്‍ സാക്ഷിയായിട്ടുണ്ടെങ്കിലും ജിഷയുടെ അമ്മയോട് ആശ്വാസവാക്കുകള്‍ക്കായി താന്‍ ബുദ്ധിമുട്ടിയെന്ന് പോസ്റ്റില്‍ വിഎസ് വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ പെണ്‍കുട്ടിക്ക് സംഭവിച്ചതിനെക്കാള്‍ വലിയ ആക്രമണമാണ് ഈ പാവം പെണ്‍കുട്ടിക്കു നേരെ ഉണ്ടായിട്ടുള്ളതെന്നും വിഎസ് ചൂണ്ടിക്കാട്ടുന്നു.

Advertising
Advertising

ആ അമ്മയുടെ മുന്‍പില്‍............. ജിഷയുടെ വീട് ഞാൻ ഇന്ന് സന്ദർശിച്ചിരുന്നു. കൂലിവേല ചെയ്ത് തന്റെ മകളെ എം.എ.യും എൽ.എൽ...

Posted by VS Achuthanandan on Wednesday, May 4, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News