സിപിഎമ്മിനെ വെട്ടിലാക്കി പഴയ ഗെയില്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍

Update: 2018-05-30 20:59 GMT
Editor : admin
സിപിഎമ്മിനെ വെട്ടിലാക്കി പഴയ ഗെയില്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍

സോഷ്യല്‍ മീഡിയയിലെങ്ങും സിപിഎമ്മിന്‍റെയും യുവജന സംഘടനകളുടെയും പഴയ പ്രതിഷേധങ്ങളുടെ തിരയിളക്കമാണിപ്പോള്‍. ഭരണം മാറിയപ്പോള്‍ സിപിഎം നിലപാട് മാറിയെന്ന വ്യാപകമായ ആരോപണമാണ് എങ്ങും

"ഒറ്റക്കെട്ടായ് പറയുന്നു.
ഇല്ലാ ഇല്ല നടപ്പില്ല..
ഞങ്ങളെ മണ്ണില്‍ നടപ്പില്ല..
കാരശ്ശേരി തിരുമുറ്റത്ത്
വാതകപൈപ്പ് ലൈന്‍ നടപ്പില്ല
''- എരഞ്ഞിമാവിലെ ഗെയില്‍ വിരുദ്ധ സമര പന്തലില്‍ നിന്ന് ഉയര്‍ന്നു വന്നതാകാം ഈ മുദ്രാവാക്യം എന്ന് കരുതിയെങ്കില്‍ തെറ്റി. ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ സമരം നയിച്ച കാരശ്ശേരി പഞ്ചായത്തിലെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ഉയര്‍ന്നതായിരുന്നു ഈ മുദ്രാവാക്യം.

ഗെയില്‍ വിഷയത്തില്‍ സിപിഎമ്മിനെ തിരിഞ്ഞു കുത്തുന്ന പഴയ നിലപാടിന്‍റെ ഒരു ഉദാഹരണം മാത്രമാണ് ഈ പഴയ മുദ്രാവാക്യം. സോഷ്യല്‍ മീഡിയയിലെങ്ങും സിപിഎമ്മിന്‍റെയും യുവജന സംഘടനകളുടെയും പഴയ പ്രതിഷേധങ്ങളുടെ തിരയിളക്കമാണിപ്പോള്‍. ഭരണം മാറിയപ്പോള്‍ സിപിഎം നിലപാട് മാറിയെന്ന വ്യാപകമായ ആരോപണമാണ് എങ്ങും. വിശദീകരണ പൊതുയോഗങ്ങളുമായി ഇതിനെ നേരിടാന്‍ ഒരുങ്ങുകയാണ് സിപിഎം.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News