ചോര്‍ന്നൊലിക്കുന്ന ദുഃഖത്തിന് വിട, സന്ധ്യക്കും മക്കള്‍ക്കും തല ചായ്ക്കാന്‍ വീടൊരുങ്ങുന്നു

Update: 2018-05-31 17:24 GMT
Editor : Jaisy
ചോര്‍ന്നൊലിക്കുന്ന ദുഃഖത്തിന് വിട, സന്ധ്യക്കും മക്കള്‍ക്കും തല ചായ്ക്കാന്‍ വീടൊരുങ്ങുന്നു
Advertising

മീഡിയവണ്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പാണ് സഹായവുമായി എത്തിയത്

Full View

ചോര്‍ന്നൊലിയ്ക്കുന്ന കൂരയ്ക്കുള്ളില്‍ കുരുന്നുകളുമായി കഴിഞ്ഞിരുന്ന വയനാട് പുല്‍പ്പള്ളി കാര്യമ്പാതിയിലെ സന്ധ്യയ്ക്ക് വീടാകുന്നു. മീഡിയവണ്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പാണ് സഹായവുമായി എത്തിയത്. മൂന്നു മാസത്തിനുള്ളില്‍ വീട് നിര്‍മാണം പൂര്‍ത്തിയാകും.

ഇതായിരുന്നു സന്ധ്യയുടെ കൂര. ഏതുനിമിഷവും വീഴാറായ ഈ ഷെഡിനുള്ളില്‍ സന്ധ്യയും രണ്ടര വയസു വീതമുള്ള രണ്ട് ആണ്‍കുട്ടികളും. സഹായത്തിന് മറ്റാരുമില്ലാതെ. ഈ കുടുംബത്തിന്റെ അവസ്ഥ കഴിഞ്ഞ ജൂലൈ മാസത്തിലാണ് മീഡിയവണ്‍, പുറം ലോകത്തെ അറിയിച്ചത്. ഇപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സഹായവുമായി എത്തിയിരിക്കുന്നു. ചെമ്മണ്ണൂര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. അഞ്ഞൂറ് ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മിക്കുന്നത്.

വനത്തോട് ചേര്‍ന്നാണ് ഈ കുടുംബത്തിന്റെ അഞ്ച് സെന്റ് സ്ഥലം. രാത്രിയായാല്‍ വന്യമൃഗശല്യവും പതിവായിരുന്നു. അവിടെയായിരുന്നു മക്കളുമായി സന്ധ്യ കഴിഞ്ഞിരുന്നത്. കമ്പനികളില്‍ നിന്നും ഇറക്കുന്ന ചായപ്പൊടിയും മസാലപ്പൊടികളുമെല്ലാം വീടുകളില്‍ കൊണ്ടു നടന്നു വില്‍പന നടത്തിയാണ് സന്ധ്യ ഉപജീവനം നടത്തുന്നത്. പകല്‍ സമയങ്ങളില്‍ കുട്ടികളെ അടുത്തുള്ള അംഗന്‍വാടിയിലാക്കും. പിന്നീടാണ് പൊടികള്‍ വില്‍പന നടത്താന്‍ പോകാറ്. ഇപ്പോള്‍ സന്ധ്യയ്ക്ക് അടച്ചുറപ്പുള്ള ഒരു വീടാകുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News