ക്ഷേത്രദര്‍ശ‌ന വിവാദത്തില്‍ കടകംപള്ളിക്കെതിരെ നടപടിയില്ല

Update: 2018-05-31 19:31 GMT
Editor : Sithara
ക്ഷേത്രദര്‍ശ‌ന വിവാദത്തില്‍ കടകംപള്ളിക്കെതിരെ നടപടിയില്ല
Advertising

പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശമുണ്ടായെന്ന് കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്

ഗുരുവായൂര്‍ ക്ഷേത്രദര്‍ശ‌ന വിവാദത്തില്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയില്ല. കടകംപള്ളി നല്‍കിയ വിശദീകരണം പാര്‍ട്ടി അംഗീകരിച്ചെങ്കിലും ഇത്തരം സംഭവങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. വിഷയത്തില്‍ തനിക്ക് സൂഷ്മതക്കുറവുണ്ടായെന്ന് യോഗത്തില്‍ കടകംപള്ളി സമ്മതിച്ചു.

Full View

പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചില്ലെന്നും ദേവസ്വം മന്ത്രി എന്ന നിലയിലാണ് ക്ഷേത്രത്തില്‍ പോയതെന്നുമാണ് കടകംപള്ളി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. ക്ഷേത്രത്തില്‍ വഴിപാട് നടത്തിയത് താനല്ലെന്നും കടകംപള്ളി പറഞ്ഞിരുന്നു. മന്ത്രിയുടെ വിശദീകരണം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്മേലുള്ള ചര്‍ച്ചയിലാണ് കടകംപള്ളിക്കെതിരെ വിമര്‍ശം ഉയര്‍ന്നത്. മന്ത്രി എന്ന നിലയില്‍ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റില്ല. എന്നാല്‍ വഴിപാട് അടക്കമുള്ള കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നു. പാര്‍ട്ടിക്ക് നേരത്തെയും ദേവസ്വം മന്ത്രിമാരുണ്ടായിട്ടുണ്ട്. മുന്‍മന്ത്രിമാരുടെ മാതൃക കടകംപള്ളി പിന്തുടരണമെന്നും സമിതി നിര്‍ദേശിച്ചു.

വിഷയത്തില്‍ സൂഷ്മതക്കുറവുണ്ടായതായി കടകംപള്ളി സംസ്ഥാനസമിതിയില്‍ സമ്മതിച്ചു. ഇത്തരം സംഭവങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കി കടകംപള്ളിയുടെ വിശദീകരണം പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. ഇ പി ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കിയതും തോമസ്ചാണ്ടിക്കെതിരായ ആരോപണങ്ങളും യോഗം ചര്‍ച്ച ചെയ്തില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News