നെഹ്റു കോളജിന്റെ വെബ്‍സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു

Update: 2018-06-03 09:21 GMT
Editor : Alwyn K Jose
നെഹ്റു കോളജിന്റെ വെബ്‍സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു
Advertising

ആത്മഹത്യ ചെയ്ത എഞ്ചിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് നെഹ്റു കോളജിന്റെ വെബ്‍സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു.

ആത്മഹത്യ ചെയ്ത എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് നെഹ്റു കോളജിന്റെ വെബ്‍സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു. കഴിഞ്ഞദിവസമാണ് തൃശൂര്‍ പാമ്പാടി നെഹ്റു കോളജില്‍ ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ജിഷ്ണു അധ്യാപകന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. നെഹ്റു കോളജിന്റെ സൈറ്റില്‍ നുഴഞ്ഞുകയറിയ കേരള സൈബര്‍ വാരിയേഴ്‍സ് എന്ന ഹാക്കര്‍ സംഘം JUSTICE FOR JISHNU PRANOY എന്ന തലക്കെട്ടിലേക്ക് സൈറ്റിനെ മാറ്റി. കലാലയങ്ങള്‍ക്ക് പകരം കൊലാലയങ്ങള്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ന് വിദ്യാഭ്യാസ സംവിധാനങ്ങള്‍ കച്ചവടമായി മാറിയെന്ന് കുറ്റപ്പെടുന്ന സൈറ്റിലെ സന്ദേശത്തില്‍ നീതി ലഭിക്കുന്നതു വരെ പിന്‍മാറില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ജിഷ്ണു കോപ്പിയടിച്ചെന്ന കോളജിന്റെ വാദം പൊളിഞ്ഞു

ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന നെഹ്റു കോളജ്അധികൃതരുടെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതായി സാങ്കേതിക സര്‍വകലാശാലയെ അറിയിച്ചിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ ഷാബു പറഞ്ഞു. കോപ്പിയടിച്ചാല്‍ അന്നു തന്നെ സര്‍വകലാശാലയെ അറിയിക്കണമെന്നാണ് നിയമമെന്നും ഷാബു പറഞ്ഞു. സാങ്കേതിക സര്‍വകലാശാലാ സംഘം പാമ്പാടി നെഹ്റു കോളജിലെത്തി തെളിവെടുപ്പ് നടത്തുകയാണ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News