അധ്യാപികയുടെ ദുരൂഹ മരണം, കാമുകനെതിരെ ലൈംഗിക പീഡന കുറ്റം ചുമത്തി

Update: 2018-06-03 00:52 GMT
Editor : Subin
അധ്യാപികയുടെ ദുരൂഹ മരണം, കാമുകനെതിരെ ലൈംഗിക പീഡന കുറ്റം ചുമത്തി

വാട്സ് ആപ് സന്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അബിനെതിരെ ലൈംഗിക പീഡന കുറ്റം ചുമത്താന്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗം അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്...

കൊല്ലത്ത് അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കാമുകനെതിരെ പൊലീസ് ലൈംഗിക പീഡന കുറ്റം ചുമത്തി. കാവ്യാലാലിന്റെ വാടസ്ആപ്പ് സന്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പീഡന കുറ്റം ചുമത്തിയത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാത്തതില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

Full View

തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷമാണ് ഉപേക്ഷിക്കുന്നതെന്ന വിവരം ബന്ധുക്കളെ അറിയിക്കുമെന്ന് കാവ്യ അബിനയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ പറഞ്ഞിരുന്നു. അബിന്റെ കൂട്ടിക്കടയിലെ വീട് കേന്ദ്രീകരിച്ച് പീഡനം നടന്ന വിരങ്ങളും ഇത്തരത്തില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങളിലുണ്ട്. ഇത് അടിസ്ഥാനപ്പെടുത്തിയാണ് അബിനെതിരെ ലൈംഗിക പീഡന കുറ്റം ചുമത്താന്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗം അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് അബിനെതിരെ 376 ാം വകുപ്പ് പ്രകാരമാണ് കേസ്. അബിന്റെ ജാമ്യാപേക്ഷയില്‍ 28ാം തീയതി കൊല്ലം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതി വിധി പറയും. അബിനെ പിടികൂടുന്നതില്‍ ഗുരുതര വീഴ്ച്ചയാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനെതിരെ മുഖ്യമന്ത്രിക്ക് വരെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News