വിദേശ വനിതയുടെ ദുരൂഹ മരണം ശ്വാസം മുട്ടിയാകാമെന്ന് ഫോറന്‍സിക് വിദഗ്ധര്‍
അന്തിമ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കൈമാറും
തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശ വനിത ലിഗയുടേത് ശ്വാസം മുട്ടിയുളള മരണമാകാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് പൊലീസിന് കൈമാറും. ഫോറന്‍സിക് നിഗമനത്തോടെ പൊലീസിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റുകയാണ്.
കണ്ടല്‍കാട്ടിലേക്ക് എത്താന്‍ പരസഹായം ലഭിച്ചിട്ടുണ്ടെങ്കിലും ലിഗ ആത്മഹത്യചെയ്തതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടോടെ നിഗമനം പൊളിഞ്ഞു. ലിഗയുടെ മൃതശരീരം കണ്ടെത്തിയ സ്ഥലത്ത് നിന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇതോടെ നടന്നത് കൊലപാതകമാണെന്ന് തെളിയുകയാണ്. ലിഗ എങ്ങനെ കണ്ടെല്‍ക്കാട്ടില്‍ എത്തി, ആരവിടെ എത്തിച്ചു, ശ്വാസം മുട്ടിയതെങ്ങനെ ഇവയെല്ലാം പൊലീസ് കണ്ടെത്തേണ്ടിവരും. ഫോറന്‍സിക് സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് വിവരം. അതേസമയം ലിഗ കണ്ടല്‍ക്കാട്ടിലേക്ക് പോയത് കണ്ടതായി ഒരു സ്ത്രീ പറഞ്ഞുവെന്ന് മൂന്ന് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കി. ഇവരെ ചോദ്യം ചെയ്തെങ്കിലും മൊഴി സമീപവാസിയായ സ്ത്രീ നിഷേധിച്ചു. ലഹരി മാഫിയ സംഘങ്ങള്‍ മുഴുവന്‍ പൊലീസ് നിരീക്ഷിച്ച് വരികയാണ്.