കണ്ണൂരില്‍ കോണ്‍ഗ്രസ് വിമതരുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

Update: 2018-06-04 21:53 GMT
Editor : admin
കണ്ണൂരില്‍ കോണ്‍ഗ്രസ് വിമതരുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Advertising

അഴീക്കോടും കണ്ണൂരിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് വിമത വിഭാഗം

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് വിമതരുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. അഴീക്കോടും കണ്ണൂരിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് വിമത വിഭാഗം. അഴീക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വിമതന്‍ പി.കെ രാഗേഷ് പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിമതനായി മത്സരിച്ച് ജയിച്ച പി.കെ രാഗേഷിന്റെ നേതൃത്വത്തിലുളള ഐക്യ ജനാധിപത്യ സംരക്ഷണ മുന്നണി നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഭീഷണിയാവുന്നു. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് വിമതരുടെ തീരുമാനം. അഴീക്കോട് പി.കെ രാഗേഷാണ് സ്ഥാനാര്‍ഥി. കണ്ണൂരില്‍ പൊതുസമ്മതനായ ഒരാളെ സ്ഥാനാര്‍ഥിയായി കണ്ടെത്താന്‍ ഇവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായി വിമതര്‍ കണ്ണൂരില്‍ വിപുലമായ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചേര്‍ന്നു. അഴീക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനുളള ശക്തി തങ്ങള്‍ക്കുണ്ടന്ന് പി.കെ രാഗേഷ് പറഞ്ഞു.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഗേഷ് ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവാത്തതിനെ തുടര്‍ന്നാണ് വിമത വിഭാഗം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. അഴീക്കോടിനൊപ്പം കണ്ണൂരില്‍ കൂടി മത്സരിക്കുക വഴി കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമെന്നാണ് വിമതരുടെ കണക്കു കൂട്ടല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News