മര്‍ക്കസ് സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ധാരണയുണ്ടായിരുന്നെന്ന് കെ മുരളീധരന്‍

Update: 2018-06-05 15:01 GMT
Editor : Subin
മര്‍ക്കസ് സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ധാരണയുണ്ടായിരുന്നെന്ന് കെ മുരളീധരന്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാരണമില്ലാതെ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ എപി വിഭാഗം ആഹ്വാനം ചെയ്തിരുന്നു. ഇതാണ് മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ കാരണമെന്നും...

മര്‍ക്കസ് സമ്മേളത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ യുഡിഎഫില്‍ പൊതുധാരണയുണ്ടായിരുന്നതായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ജില്ലയിലെ ജനപ്രതിനിധികള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നായിരുന്നു തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാരണമില്ലാതെ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ എപി വിഭാഗം ആഹ്വാനം ചെയ്തിരുന്നു. ഇതാണ് മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ കാരണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News