ജിഷ്ണു പ്രണോയ് അനുസ്മരണം: സിപിഎം ക്ഷണിച്ചെങ്കിലും കുടുംബമെത്തിയില്ല

Update: 2018-06-05 04:12 GMT
Editor : Sithara
ജിഷ്ണു പ്രണോയ് അനുസ്മരണം: സിപിഎം ക്ഷണിച്ചെങ്കിലും കുടുംബമെത്തിയില്ല

പാര്‍ട്ടിയുടെ ക്ഷണമുണ്ടായിരുന്നെങ്കിലും പ്രാദേശിക നേതൃത്വത്തോടുള്ള എതിര്‍പ്പാണ് ജിഷ്ണുവിന്‍റെ കുടുംബം ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന

സിപിഎം കോഴിക്കോട് വളയത്ത് സംഘടിപ്പിച്ച ജിഷ്ണു പ്രണോയ് അനുസ്മരണ പരിപാടിയില്‍ നിന്നും കുടുംബം വിട്ടു നിന്നു. പാര്‍ട്ടിയുടെ ക്ഷണമുണ്ടായിരുന്നെങ്കിലും പ്രാദേശിക നേതൃത്വത്തോടുള്ള എതിര്‍പ്പാണ് ജിഷ്ണുവിന്‍റെ കുടുംബം ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന. ജിഷ്ണുവിന്‍റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സഹപാഠികളും സുഹൃത്തുക്കളും വളയത്തെ വീട്ടിലെത്തിയിരുന്നു.

Advertising
Advertising

Full View

വളയത്തെ ജിഷ്ണുവിന്‍റെ വീടിന് സമീപത്താണ് സിപിഎം അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ജിഷ്ണുവിന്‍റെ കുടുംബത്തെ പരിപാടിയിലേക്ക് ക്ഷണിച്ചെങ്കിലും ആരും എത്തിയില്ല. പ്രാദേശിക നേതൃത്വത്തോടുള്ള എതിര്‍പ്പാണ് ഇതിന് കാരണമെന്നാണ് സൂചന. പാമ്പാടി നെഹ്രു കോളേജില്‍ കഴിഞ്ഞ ദിവസം എസ്എഫ്ഐ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ജിഷ്ണുവിന്‍റെ പിതാവ് അശോകന്‍ പങ്കെടുത്തിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ജെയ്ക്ക് സി തോമസ് എന്നിവര്‍ വളയത്തെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.

കൂട്ടുകാരന്‍റെ ഓര്‍മയില്‍ പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥികള്‍ വളയത്തെ വീട്ടിലെത്തി. തുടര്‍ന്ന് ജിഷ്ണുവിന് പ്രണാമമര്‍പ്പിച്ചു. നാട്ടുകാരും ബന്ധുക്കളും രാവിലെ തന്നെ ജിഷ്ണുവിന്‍റെ വീട്ടിലെത്തിയിരുന്നു. ജിഷ്ണുവിന്‍റെ പേരില്‍ കുടുംബം പണി കഴിപ്പിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാട്ടുകാര്‍ക്കായി സമര്‍പ്പിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News