ശോഭനാ ജോര്‍ജിന്റെ കടന്നു വരവ് ചെങ്ങന്നൂരില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ സിപിഎം

Update: 2018-06-05 04:12 GMT
Editor : Subin
ശോഭനാ ജോര്‍ജിന്റെ കടന്നു വരവ് ചെങ്ങന്നൂരില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ സിപിഎം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ സ്വതന്ത്രയായി മത്സരിച്ച് 3966 വോട്ടുകളാണ് ശോഭനാ ജോര്‍ജ് നേടിയത്. വിഷ്ണുനാഥിന്റെ പരാജയത്തിനു പിന്നിലെ പല ഘടകങ്ങളില്‍ ഒന്നായ ഈ വോട്ടുകള്‍ നേരിട്ട് സ്വന്തം പാളയത്തിലെത്തിക്കാനാണ് ഇത്തവണ സജി ചെറിയാനും സിപിഎമ്മും ശ്രമിക്കുന്നത്...

ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജിന്റെ കടന്നു വരവ് തെരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ഓര്‍ത്തഡോക്‌സ് സഭയുമായി ശോഭനാ ജോര്‍ജിനുള്ള ബന്ധം വോട്ടിങ്ങിലും പ്രതിഫലിക്കുമെന്നാണ് കണക്ക് കൂട്ടല്‍. സഭാംഗങ്ങള്‍ക്ക് പഴയതുപോലെ സിപിഎം വിരോധമൊന്നും ഇപ്പോഴില്ലെന്നാണ് ശോഭനാ ജോര്‍ജും പ്രതികരിച്ചത്.

Advertising
Advertising

Full View

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ സ്വതന്ത്രയായി മത്സരിച്ച് 3966 വോട്ടുകളാണ് ശോഭനാ ജോര്‍ജ് നേടിയത്. വിഷ്ണുനാഥിന്റെ പരാജയത്തിനു പിന്നിലെ പല ഘടകങ്ങളില്‍ ഒന്നായ ഈ വോട്ടുകള്‍ നേരിട്ട് സ്വന്തം പാളയത്തിലെത്തിക്കാനാണ് ഇത്തവണ സജി ചെറിയാനും സിപിഎമ്മും ശ്രമിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയുമായി ശോഭനാ ജോര്‍ജിനുള്ള ബന്ധം ഉപയോഗപ്പെടുത്തി സഭയുടെ ഭാഗത്തു നിന്ന് ഉയര്‍ന്നിട്ടുള്ള വെല്ലുവിളി മറികടക്കാനാവുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ശോഭനാ ജോര്‍ജിന്റെ പ്രതികരണവും ഇതിന് അടിവരയിടുന്നതാണ്.

എല്‍ഡിഎഫിനോട് വെറുതെ സഹകരിക്കാനല്ല, സിപിഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് ശോഭനാ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News