വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ റെഡ് അലേര്‍ട്ട്
കനത്ത മഴ തുടരുന്നതിനാല്‍ കൂടുതല്‍ ഉരുള്‍പൊട്ടലുകളും മറ്റും സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്തമഴയും ഉരുള്‍പൊട്ടലും വ്യാപകനാശനഷ്ടം വിതച്ച സാഹചര്യത്തില്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.
കനത്ത മഴ തുടരുന്നതിനാല്‍ കൂടുതല്‍ ഉരുള്‍പൊട്ടലുകളും മറ്റും സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ തീരുമാനമായിരിക്കുന്നത്.
റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ തലത്തില്‍ ഏതെല്ലാം വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് മുന്‍കരുതല്‍ എടുക്കേണ്ടതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുന്ന പ്രദേശങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കുന്നത് അടക്കമുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
12 മുതല്‍ 24 സെന്റി മീറ്റര്‍ വരെ കനത്ത മഴ തുടര്‍ച്ചയായി ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ കനത്ത മഴ തുടര്‍ന്നാല്‍ ഇവിടെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.