പച്ചമീന്‍ കഴിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

മത്സ്യവില്‍പന കുറയാന്‍ ഇടയായ സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം

Update: 2018-06-26 09:43 GMT

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു. മത്സ്യവില്‍പന കുറയാന്‍ ഇടയായ സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പച്ചമത്സ്യം കഴിച്ചും മത്സ്യവിഭവങ്ങള്‍ ഉണ്ടാക്കിയുമായിരുന്നു പ്രതിഷേധം.

Full View

ഫോര്‍മലിന്‍ കലര്‍ന്ന മീന്‍ പിടിച്ച വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് തദ്ദേശീയര് പിടിക്കുന്ന മത്സ്യത്തിന്റെ ഗുണമേന്മയെ കുറിച്ച് പ്രചാരം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയത്. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. ഫോര്‍മലിന്‍ കലര്‍ന്ന മീന്‍ വിപണിയിലെത്തുമ്പോള്‍ തങ്ങളുടെ മത്സ്യത്തിന് ന്യായമായ വില ലഭിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. മീന്‍ വിഭവങ്ങളും കപ്പയുമുണ്ടാക്കിയായിരുന്നു പ്രതിഷേധം. തങ്ങള്‍ നേരിട്ട് പിടിച്ച മത്സ്യത്തിന്റെ ഗുണമേന്മ ബോധ്യപ്പെടുത്താന്‍ ക്യാമറക്ക് മുന്നില്‍ പച്ച മത്സ്യം കഴിക്കാനും മത്സ്യത്തൊഴിലാളികള്‍ തയ്യാറായി.

Tags:    

Similar News