ദിലീപ് ധിക്കാരി; അമ്മക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍

അമ്മയിലെ നടിമാരുടെ രാജിക്ക് പിന്നാലെ സംഘടനക്കെതിരെ പ്രമുഖര്‍ രംഗത്ത്. അമ്മക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരനാണ് ഏറ്റവുമൊടുവില്‍ രംഗത്തെത്തിയിരിക്കുന്നത്‍. പണക്കൊഴുപ്പാണ് സിനിമാക്കാരെ

Update: 2018-06-28 04:58 GMT

അമ്മയിലെ നടിമാരുടെ രാജിക്ക് പിന്നാലെ സംഘടനക്കെതിരെ പ്രമുഖര്‍ രംഗത്ത്. അമ്മക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരനാണ് ഏറ്റവുമൊടുവില്‍ രംഗത്തെത്തിയിരിക്കുന്നത്‍.

പണക്കൊഴുപ്പാണ് സിനിമാക്കാരെ നിയന്ത്രിക്കുന്നത്. ദിലീപിനെക്കുറിച്ച് പണ്ട് മുതല്‍ തന്നെ തനിക്ക് നല്ല അഭിപ്രായമല്ല ഉള്ളതെന്നും ധിക്കാരവും പണമുണ്ടാക്കലും മാത്രമാണ് ദിലീപിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അമ്മയിലുള്‍പ്പെട്ട ഇടത് ജനപ്രതിനിധികള്‍ വ്യക്തിപരമായ നിലപാടാണ് വ്യക്തമാക്കുന്നത്. അവരെ പാർട്ടി തിരുത്തണമെങ്കില്‍ തിരുത്തുമെന്നും ജി സുധാകരന്‍ കോഴിക്കോട് പറഞ്ഞു.

Full View
Tags:    

Similar News