കഞ്ഞി കുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സിയെന്ന് ഗതാഗത മന്ത്രി 

കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ നിയമനങ്ങള്‍ ഉടന്‍ ഉണ്ടാവില്ല

Update: 2018-06-29 08:38 GMT

കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ നിയമനം നടക്കില്ലെന്ന് ഗതാഗതമന്ത്രി എ. കെ ശശീന്ദ്രന്‍. അഡ്വൈസ് മെമ്മോ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്കും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നിയമനം നല്‍കാനാവില്ല. കഞ്ഞി കുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സിയെന്നും ഗതാഗതമന്ത്രി പറഞ്ഞു.

Full View

കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ നിയമനങ്ങള്‍ ഉടന്‍ ഉണ്ടാവില്ല. നിലവില്‍ തന്നെ ശമ്പളം നല്‍കാന്‍ പ്രയാസപ്പെടുകയാണ്. പി.എസ്.സിയില്‍ നിന്ന് അഡ്വൈസ് മെമ്മൊ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് നേരത്തെ തന്നെ നിയമനം ലഭിക്കില്ലെന്ന് അറിയാം . ഉദ്യോഗാര്‍ഥികളോട് സര്‍ക്കാരിന് അനുഭാവപൂര്‍വ്വമായ നിലപാടാണുള്ളത്. എന്നാല്‍ ജോലി നല്‍കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴില്ല. ഉദ്യോഗാര്‍ഥികള്‍ക്ക് നിയമപരമായി മുന്നോട്ട് പോകാമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം നിരവധി ഉദ്യോഗാര്‍ഥികളെ ബാധിക്കുക. അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം.

Tags:    

Similar News