വീട്ടമ്മയുടെ പരാതി; ബലാത്സംഗക്കുറ്റം ചുമത്തിയത് മൂന്ന് വൈദികര്‍ക്കെതിരെ 

വൈദികരായ എബ്രഹാം വർഗീസ്, ജെയ്സ് കെ ജോർജ്, ജോബ് മാത്യു എന്നിവർക്കെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്

Update: 2018-07-05 16:39 GMT

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്സ് സഭാ വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ബലാത്സംഗ കുറ്റം മൂന്ന് പ്രതികള്‍ക്കെതിരെ മാത്രം. ഒരു വൈദികനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ മാത്രമാണ് എഫ്.ഐ.ആറില്‍ ചുമത്തിയിരിക്കുന്ന കുറ്റം. അതേസമയം ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച എഫ്.ഐ.ആർ പ്രകാരം വൈദികരായ എബ്രഹാം വർഗീസ്, ജെയ്സ് കെ ജോർജ്, ജോബ് മാത്യു എന്നിവർക്കെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജോൺസൺ വി മാത്യുവിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം മാത്രമാണുള്ളത്.

Advertising
Advertising

Full View

വൈദികന്‍ മുറിയെടുത്ത കൊച്ചിയിലെ ഹോട്ടൽ ബില്ലിന്റെ പകർപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുന്നതിന് ശ്രമം നടക്കുന്നുണ്ട്. മൊഴിയിൽ പരാമർശിക്കുന്ന വീടുകൾ, വാഹനങ്ങൾ എന്നിവിടങ്ങളിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. മുൻകൂർജാമ്യ ഹരജിയിൽ തീർപ്പുണ്ടാകുന്നത് വരെ അറസ്റ്റ് നീട്ടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നാല് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

Tags:    

Similar News