തമിഴ്‍നാട്ടിലെ കുട്ടികളുടെ ഭഗവാന് കേരളത്തില്‍ വരവേല്‍പ്പ്..

വിദ്യാർഥികളുടെ സ്നേഹവായ്‌പിനൊടുവിൽ സ്‌ഥലം മാറ്റം റദ്ദാക്കപ്പെട്ട തമിഴ്‌നാട്ടിലെ അധ്യാപകൻ ഭഗവാന് കേരളത്തിലും സ്നേഹോഷ്‍മള വരവേൽപ്. ഡോക്ടർ എസ് രാധാകൃഷ്ണൻ അവാർഡ് സ്വീകരിക്കാനെത്തിയതായിരുന്നു ഭഗവാൻ.

Update: 2018-07-08 09:22 GMT

വിദ്യാർഥികളുടെ സ്നേഹവായ്‌പിനൊടുവിൽ സ്‌ഥലം മാറ്റം റദ്ദാക്കപ്പെട്ട തമിഴ്‌നാട്ടിലെ അധ്യാപകൻ ഭഗവാന് കേരളത്തിലും സ്നേഹോഷ്‍മള വരവേൽപ്. തൃശൂർ ജില്ല പഞ്ചായത്ത്‌ തൃപ്രയാർ ഡിവിഷൻ ഏർപ്പെടുത്തിയ ഡോക്ടർ എസ് രാധാകൃഷ്ണൻ അവാർഡ് സ്വീകരിക്കാനെത്തിയതായിരുന്നു ഭഗവാൻ.

എന്ത്കൊണ്ട് ഭഗവാൻ തന്റെ സ്കൂളിലെ കുട്ടികൾക്ക് പ്രിയങ്കരനായി എന്നതിന്റെ തെളിവുകളായിരുന്നു വിദ്യാർഥികളുമായുള്ള അദ്ദേഹത്തിന്റെ ഓരോ ഇടപെടലും. ഭഗവാന്റെ ഓരോ വാക്കും കൈയടിയോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്. ഹൃദയം കൊണ്ടാണ് താൻ വിദ്യാർഥികളെ പഠിപ്പിച്ചതും സ്നേഹിച്ചതും.

ക്ലാസ്സ്‌ മുറികൾക്ക് പുറത്തെ അധ്യാപനം പലപ്പോഴും കുട്ടികളെക്കുറിച്ചു കൂടുതൽ അറിയാൻ അവസരമൊരുക്കിയിട്ടുണ്ട്. തന്നെ പോകാൻ അനുവദിക്കാതിരുന്നപ്പോഴാണ് അവർ തന്നെ ഇത്രയേറെ സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കിയത്. കൈയടികൾക്കിടയിൽ ഭഗവാൻ പറഞ്ഞു.

Full View

ജില്ല പഞ്ചായത്ത്‌ അംഗം ശോഭ സുബിൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരേയും ചടങ്ങില്‍ ആദരിച്ചു.

Tags:    

Similar News