യുവാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു

മലബാര്‍ ഫൈനാന്‍സേഴ്സ് ഉടമ സജി കുരുവിളയാണ് മരിച്ചത്. അക്രമം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Update: 2018-07-14 03:54 GMT

കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ യുവാവ് പെട്രോളിച്ച് തീകൊളുത്തിയ ധനകാര്യസ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫൈനാന്‍സേഴ്സ് ഉടമ സജി കുരുവിളയാണ് മരിച്ചത്. അക്രമം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. കൈതപൊയിലില്‍ സുബൈദ കോംപ്ലക്‌സിന്റെ ഒന്നാം നിലയില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ ഫൈനാന്‍സ് ഓഫീസില്‍ കയറിയായിരുന്നു അക്രമം. സജി കുരുവിളക്ക് നേരെ മുളക് പൊടി വിതറിയതിന് ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ചുവപ്പ് ഷര്‍ട്ട് ധരിച്ചെത്തിയ അക്രമി കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് കൂടി രക്ഷപ്പെട്ടു.

പൊള്ളലേറ്റ ഉടനെ സജി കുരുവിള കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Tags:    

Similar News