സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 3753 അധിക അധ്യാപകര്‍

സ്കൂളുകളിലെ തസ്തിക നിര്‍ണയനടപടികള്‍ പൂര്‍ത്തിയായതോടെ കണക്ക് പുറത്ത്. പുനര്‍വിന്യാസം പൂര്‍ത്തിയായതോടെ 102 പേര്‍ സ്വന്തം ജില്ലക്ക് പുറത്ത് ജോലി ചെയ്യേണ്ടിവരും

Update: 2018-07-14 07:50 GMT

കഴിഞ്ഞ വർഷം 4059 പേരായിരുന്നു അധികമുണ്ടായിരുന്നത്. ഇത്തവണ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടിയതോടെ അധികമുള്ള അധ്യാപകരുടെ എണ്ണം കുറഞ്ഞു. തസ്തിക നഷ്ടപ്പെട്ട 3753 സംരക്ഷിത അധ്യാപകരെയും മറ്റ് സ്കൂളുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക്
പുനർവിന്യസിച്ചു. ഇതിൽ 436 പേരാണ് പുതിയതായി പുനർവിന്യസിക്കപ്പെട്ടത്. 102 പേര്‍ സ്വന്തം ജില്ലക്ക് പുറത്ത് ജോലി ചെയ്യേണ്ടിവരും. മുൻവർഷങ്ങളിൽ പുനർവിന്യസിക്കപ്പെട്ടവരിൽ 528 പേർ മാതൃസ്കൂളിലേക്ക് തിരികെയെത്തി.

സംരക്ഷിത അധ്യാപകരെ നിലനിർത്താൻ ഒമ്പത്, പത്ത്
ക്ലാസുകളിൽ അധ്യാപക വിദ്യാർഥി അനുപാതം 1:45 ൽ നിന്നും 1:40 ആക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഇതുകൂടി പരിഗണിക്കു
മ്പോള്‍ അധികമുള്ള അധ്യാപകരുടെ എണ്ണം 3500ൽ താഴെയാകും. ഈ കണക്ക് ജുലൈ മാസം 18ന് പുറത്തുവരും. ശമ്പളം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ജൂലൈ 15നകം പുനർവിന്യാസം പൂർത്തിയാക്കിയത്. മുഴുവൻ ജില്ലകളിലും തസ്തിക നിർണയവും പുനർവിന്യാസവും നടത്തി ഉത്തരവിറങ്ങിയിട്ടുണ്ട്. പുനർവിന്യസിക്കപ്പെട്ടവർ ഈ മാസം16ന് പുതിയ സ്കൂളുകളിൽ ജോലിക്കെത്തണം. ജില്ലക്ക് പുറത്തേക്ക്
പുനർവിന്യസിക്കപ്പെട്ടവർക്ക് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്.

Full View
Tags:    

Similar News