എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള അവഗണനയ്ക്കെതിരെ ഒപ്പുമര സമരം 

എന്‍വിസാജിന്റെ നേതൃത്വത്തിലാണ് നാലു ദിവസം നീണ്ടുനില്‍ക്കുന്ന സമരം 

Update: 2018-07-20 05:52 GMT
Advertising

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള അവഗണനയ്ക്കെതിരെ കാസര്‍കോട് വീണ്ടും ഒപ്പുമര സമരം തുടങ്ങി. എന്‍വിസാജിന്റെ നേതൃത്വത്തിലാണ് നാലു ദിവസം നീണ്ടുനില്‍ക്കുന്ന സമരം . സമരത്തിന്റെ രണ്ടാം ദിവസമായ ഇന്ന് നാടക പ്രവര്‍ത്തകരും എഴുത്തുകാരും ഒത്തുചേരും .

Full View

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2010ല്‍ നിര്‍ദ്ദേശിച്ച സമഗ്ര പാലിയേറ്റീവ് കെയര്‍ ആശുപത്രി ആരംഭിക്കുക, കേന്ദ്രനഷ്ടപരിഹാര ട്രൈബ്യൂണല്‍ സ്ഥാപിക്കുക, കേന്ദ്രസര്‍ക്കാരില്‍ നിന്നും 200 കോടിരൂപ ലഭ്യമാക്കുക, കേന്ദ്രസര്‍ക്കാരില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സര്‍വ്വകക്ഷി സംഘത്തെ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

എന്‍വിസാജിന്റെ നേതൃത്വത്തില്‍ ഇത് നാലാം ഒപ്പുമര സമരമാണ് നടക്കുന്നത്. ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക എന്നാവശ്യപ്പെട്ട് 2011ലായിരുന്നു ആദ്യ ഒപ്പുമരം. ഒപ്പുമരത്തില്‍ ഇന്ന് ഉപവാസവും ചിത്രകാരുടെ കൂട്ടായ്മയും പാട്ടുകൂട്ടവും നടക്കും. 22ന് വൈകിട്ട് സമാപിക്കും. ഒപ്പുമരത്തില്‍ കയ്യൊപ്പ് ചാര്‍ത്താന്‍ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖരാണ് സമരപന്തലിലെത്തുന്നത്.

Tags:    

Similar News