“കൈ വിടരുത്...നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്” കേരളത്തോട് ദുബൈ പൊലീസിന്റെ വിഡിയോ സന്ദേശം
Update: 2018-08-21 04:43 GMT
ദുബൈ പൊലീസും ദുബൈ ഗവണ്മെന്റും ഒരുമിച്ചിറക്കിയ വീഡിയോ പരസ്യത്തിലാണ് കേരളത്തിനൊപ്പം കൈ വിടാതെ ദുബൈ പൊലീസും സർക്കാരുമുണ്ടെന്ന് പറഞ്ഞുള്ള സന്ദേശം. ദുബൈ പോലീസിന്റെ മലയാളി മുഖം അബ്ദുൽ അസീസും വിഡിയോ സന്ദേശത്തിൽ സംസാരിക്കുന്നുണ്ട്. 51 സെക്കന്റുള്ള വിഡിയോ സന്ദേശം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.