“മോഹന്‍ലാലിനെ കണ്ട മോദിക്ക് കേരളത്തിലെ എം.പിമാരെ കാണാന്‍ നേരമില്ല”

അനുവാദത്തിനായി എ.കെ ആന്‍റണി ഉൾപ്പടെയുള്ള നേതാക്കൾ 10 ദിവസമായി കാത്തുനിൽക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം നൽകിയതെന്ന് കരുണാകരന്‍ എം.പി

Update: 2018-09-06 14:21 GMT

നടന്‍ മോഹന്‍ലാലിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ നിന്നുള്ള എം.പിമാരെ അവഗണിക്കുന്നതായി പരാതി. സന്ദര്‍ശനാനുമതി തേടി 10 ദിവസം കഴിഞ്ഞിട്ടും അനുമതി നല്‍കിയില്ലെന്ന് പി. കരുണാകരന്‍ എം.പി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ മാസം 30, 31 തിയ്യതികളിൽ കൂടികാഴ്ച ആവശ്യപ്പെട്ടപ്പോള്‍ മൂന്നാം തിയ്യതിക്ക് ശേഷം നൽകാമെന്നാണ് അറിയിച്ചത്‌. എന്നാൽ ഇപ്പോൾ അതും മാറ്റി. നടൻ മോഹൻലാലിന് അനുവാദം നൽകിയിട്ടും ജനപ്രതിനിധികളായ എം.പിമാരെ കാണാൻ മോദി തയ്യാറാവുന്നില്ല. അനുവാദത്തിനായി എ.കെ ആന്‍റണി ഉൾപ്പടെയുള്ള നേതാക്കൾ 10 ദിവസമായി കാത്തുനിൽക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം നൽകിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവഗണിച്ച മോദിയുടെ നടപടിയിലുള്ള പ്രതിഷേധം കരുണാകരന്‍ എം.പി ഫേസ് ബുക്ക് കുറിപ്പില്‍ രേഖപ്പെടുത്തി.

Advertising
Advertising

നടൻ മോഹൻലാലുമായി കൂടിക്കാഴ്ച്ചക്ക് സമയം കണ്ടെത്തിയ പ്രധാന മന്ത്രി എം.പിമാർക്ക് സമയം നൽകാത്തത് എന്തുകൊണ്ടാണെന്ന് കെ.സി വേണുഗോപാൽ എം.പിയും ചോദിച്ചു.

കേരളത്തിലെ എല്ലാ എം.പിമാരും ചേർന്ന് പ്രധാനമന്ത്രിയെ കാണാൻ കത്ത് നൽകിയിരുന്നു കേരളത്തില പ്രളയ ദുരന്തം കാരണം ഉണ്ടായ...

Posted by P karunakaran mp on Thursday, September 6, 2018
Tags:    

Similar News