ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ കന്യാസ്ത്രീ ഹൈക്കോടതിയിലേക്ക്

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹരജി നല്‍കും. കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കാണും. കൂടുതല്‍ കന്യാസ്ത്രീകള്‍ക്ക് ബിഷപ്പിനെതിരെ പരാതിയുണ്ട്.

Update: 2018-09-07 04:07 GMT

ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ നിര്‍ണ്ണായക നീക്കവുമായി കന്യാസ്ത്രീ. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. അതിന് മുന്‍പ് മാധ്യമങ്ങളെ കാണാനും കന്യാസ്ത്രീ തീരുമാനിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ നീക്കം അന്വേഷണ സംഘത്തെയും സര്‍ക്കാരിനെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.

Full View

അന്വേഷണം 70 ദിവസം പിന്നിട്ടിട്ടും ബിഷപ്പിന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ കന്യാസ്ത്രീ തീരുമാനിച്ചത്. നിരവധി തെളിവുകള്‍ ഇതിനോടകം പൊലീസിന് കന്യാസ്ത്രീ നല്‍കിയതാണ്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ഒന്നിലധികം തവണ ബലാത്സംഗം നടന്നതായി അന്വേഷണ സംഘവും ബോധിപ്പിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് വൈകുന്നത് അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമുള്ളത് കൊണ്ടാണെന്നാണ് കന്യാസ്ത്രീയും കന്യാസ്ത്രീയുടെ ബന്ധുക്കളും പറയുന്നത്.

Advertising
Advertising

Full View

ഈ സാഹചര്യത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കാനാണ് കന്യാസ്ത്രീയുടെ തീരുമാനം. ഹൈക്കോടതിയില്‍ പോകുന്നതിന് മുന്‍പ് ഞായറാഴ്ച മാധ്യമങ്ങളെ കാണാനും കന്യാസ്ത്രീ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീ പരാതി നല്കിയത് സ്ഥിരീകരിക്കാന്‍ ദഗല്‍പൂര്‍ ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തിലിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഈ ബിഷപ്പ് വഴിയാണ് കന്യാസ്ത്രീ വത്തിക്കാന്‍ സ്ഥാനപതിക്ക് മൊഴി നല്‍കിയത്.

Tags:    

Similar News