ബിഷപ്പിനെതിരായ ബലാത്സംഗ കേസ്: സര്‍ക്കാര്‍ ഇരയോടൊപ്പമെന്ന് ഇ.പി ജയരാജന്‍

കേസിലെ കുറ്റവാളിയെ സര്‍ക്കാര്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Update: 2018-09-12 10:33 GMT

ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ സര്‍ക്കാര്‍ ഇരയോടൊപ്പമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ദുഃഖകരമാണ്. കുറ്റവാളിയെ ശിക്ഷിക്കാന്‍ ആവശ്യമായ തെളിവുകള്‍ വേണം. കേസിലെ കുറ്റവാളിയെ സര്‍ക്കാര്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Tags:    

Similar News