ശബരിമല സുപ്രീംകോടതി വിധിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ

ഒരു വലിയ വിഭാഗം വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ്

Update: 2018-10-03 10:54 GMT

ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ. വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ‍ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.

ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയില്‍ പുനഃപ്പരിശോധന ഹരജി നല്‍കില്ലെന്ന് സര്‍ക്കാറും ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

Advertising
Advertising

ഒരു വലിയ വിഭാഗം വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്നം പരിഹരിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പന്തളം കൊട്ടാരത്തിലെത്തി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പിന്തുണ അറിയിച്ചു.

Full View

ധൃതി പിടിച്ച് വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് കെ. സുധാകരന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഒരേ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Tags:    

Similar News