ശബരിമല സ്ത്രീ പ്രവേശനം: വിശ്വാസികളുടെ സമരത്തെ പിന്തുണയ്ക്കും, യുഡിഎഫ് സ്വന്തമായി സമര പരിപാടി നടത്തില്ല

ശബരിമല വിഷയത്തിലെ ഇപ്പോഴത്തെ അവസ്ഥക്ക് പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍

Update: 2018-10-08 08:02 GMT

ശബരിമലയില്‍ പ്രത്യക്ഷ സമരത്തിന് പോകാതെ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാന്‍ യു.ഡി.എഫ് തീരുമാനം. പ്രശ്നത്തിന് നിയമപരമായി പരിഹാരം തേടാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടും യു.ഡി.എഫ് ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തിലെ ഇപ്പോഴത്തെ അവസ്ഥക്ക് പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. കോടതിവിധിയില്‍ എതിര്‍പ്പുള്ള വിശ്വാസികളുടെ സമരത്തെ പിന്തുണക്കാനും യു.ഡി.എഫ് തീരുമാനിച്ചു. സ്വന്തമായ സമരപരിപാടി നടത്തില്ല. പത്തനംതിട്ട ഡി.സി.സി നടത്തിയത് സമരമല്ലെന്നും ചെന്നിത്തല പറ‍ഞ്ഞു

ബ്രുവറി ഇടപാടില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 11 ന് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ധര്‍ണയും 23ന് സെക്രട്ടറിയേറ്റ്, കളക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിക്കും. പ്രളയാനന്തര സഹായങ്ങള്‍ക്ക് സര്‍ക്കാര്‍ മൊറോട്ടറിയം പ്രഖ്യാപിച്ചെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Tags:    

Similar News