ശബരിമല വിഷയത്തില്‍ ഇതുവരെ അറസ്റ്റിലായത് 3557 പേര്‍

350 പേരെ പിടികൂടാനുണ്ട്. ഇതുവരെ 531 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നാമജപ യാത്രയിലും പ്രാര്‍ഥനാ ജാഥകളിലും പങ്കെടുത്ത സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടെന്ന നിര്‍ദേശം ഡി.ജി.പി പൊലീസിന് നല്‍കിയിട്ടുണ്ട്.

Update: 2018-10-30 05:27 GMT

ശബരിമലയിലെ അക്രമത്തില്‍ 3557 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. 350 പേരെ പിടികൂടാനുണ്ട്. ഇതുവരെ 531 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

നാമജപ യാത്രയിലും പ്രാര്‍ഥനാ ജാഥകളിലും പങ്കെടുത്ത സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടെന്ന നിര്‍ദേശം ഡി.ജി.പി പൊലീസിന് നല്‍കിയിട്ടുണ്ട്. അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കെതിരെ മാത്രം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാല്‍ മതിയെന്നും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ ഈ നീക്കം. അക്രമവുമായി നേരിട്ട ബന്ധമുള്ളവര്‍ക്കെതിരായ നടപടി തുടരാന്‍ തന്നെയാണ് പൊലീസ് തീരുമാനം.

Tags:    

Similar News